അഞ്ചുവയസുകാരിയുടെ കാല്‍ ക്ലോസറ്റില്‍ കുടുങ്ങി

Saturday 29 October 2016 12:12 pm IST

പത്തനാപുരം: അഞ്ചുവയസുകാരിയുടെ കാല്‍ ക്ലോസറ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തലവൂര്‍ നടുത്തേരി നിയോണ്‍ വില്ലയില്‍ ബെന്നി തോമസിന്റെ മകള്‍ ഏയ്ഞ്ചലി(5)ന്റെ കാലാണ് ക്ലോസറ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് കാല്‍ പുറത്തെടുത്തത്.ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കാല്‍ പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പത്തനാപുരം ഫയര്‍ഫോഴ്‌സ് എത്തി ഡ്രില്ലര്‍ ഉപയോഗിച്ച് ക്ലോസറ്റ് പൊളിച്ച ശേഷമാണ് കുട്ടിയുടെ കാല്‍ പുറത്തെടുത്തത്. നിസാര പരിക്കുകളേറ്റ പെണ്‍കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഡിംഗ് ഫയര്‍മാര്‍ ജയകുമാര്‍, ഫയര്‍മാന്‍മ്മാരായ സജി, ജിതിന്‍,നിസാര്‍,ശ്രീജിത്ത്, ടോണി എന്നിവരുടെ നേത്യത്ത്വത്തിലുളള ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കുട്ടിയുടെ കാല്‍ രക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.