ചവറ: എടിഎമ്മില്‍ നിന്നു ലഭിച്ച 10,000 രൂപാ ഉടമയെ കണ്ടെത്തി നല്കി. പന്മന മുല്ലക്കേരി ചിറ്റയില്‍ കിഴക്കതില്‍ ബാബുനായര്ക്കാണ് പുതിയകാവിലെ എസ്ബിടിയുടെ എടിഎമ്മില്‍ നിന്നും പണം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് പണമെടുക്കാനായി എടിഎം കൗണ്ടറില്‍ എത്തിയ ബാബുനായര്‍ മിഷ്യനില്‍ കാര്‍ഡ് ഇട്ട ഉടന്‍ തന്നെ 10,000 രൂപയും സ്ലിപ്പും പുറത്തുവന്നു. തന്റെ അക്കൗണ്ടില്‍ ഇത്രയും പണം നീക്കിയിരിപ്പില്ലാത്ത ബാബുനായര്‍ അക്കൗണ്ടുള്ള ചവറ എസ്ബിടിയില്‍ എത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോദനയില്‍ കരുനാഗപ്പള്ളി ശാഖയില്‍ അക്കൗണ്ടുള്ള പടനായര്‍കുളങ്ങര വടക്ക് കടുവിങ്കല്‍ കെ.എസ്.മോഹനന്റെ അക്കൗണ്ടില്‍ നിന്നാണ് പണം വന്നതെന്നു കണ്ടെത്തി. ബാബു നായര്‍ ബാങ്ക് മനേജരുടെ സാന്നിധ്യത്തില്‍ പണം ഉടമക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: