ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കില്ല: മുഖ്യമന്ത്രി

Saturday 29 October 2016 12:53 pm IST

ആറന്മുള: രണ്ടു പതിറ്റാണ്ടിനു ശേഷം ആറന്മുള പുഞ്ചയില്‍ കൃഷി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞാണ് കൃഷിക്ക് തുടക്കമായത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്നുള്ള 58 ഹെക്ടറിലാണ് ആദ്യഘട്ട കൃഷിയിറക്കല്‍. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ വാദം നടക്കുന്നുണ്ട് . അതിനര്‍ത്ഥം സര്‍ക്കാരിന്റെ നിലപാട് മാറിയെന്നല്ലെന്നും പിണറായി പറഞ്ഞു പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.