ന്യൂദല്‍ഹി: ഉപഗ്രഹ വിക്ഷേപണത്തില്‍ പുതു ചരിത്രം രചിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. 83 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി ഐഎസ്ആര്‍ഒയുടെ ആന്‍ട്രിക്സ് കോര്പ്പറേഷന് ചെയര്‍മാനും എം.ഡിയുമായ രാകേഷ് ശശിഭൂഷണ്‍ അറിയിച്ചു.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന വിക്ഷേപണത്തില്‍ 81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഉള്‍പ്പെടെ 83 ഉപഗ്രഹങ്ങള്‍ 2017 ജനുവരിയോടെ ഒന്നിച്ച് വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. വിക്ഷേപിക്കുന്നവയില്‍ ഭൂരിപക്ഷവും വലിപ്പം കുറഞ്ഞ നാനോ ഉപഗ്രഹങ്ങളാണ് ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
2014 ജൂണ്‍ 22 ന് 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് റഷ്യ ചരിത്രം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: