ന്യൂദല്‍ഹി: ബീഹാറില്‍ തന്റെ ആഡംബരകാറിനെ മറികടന്നതിലെ വൈരാഗ്യം മൂലം വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊന്നകേസ്സില് റോക്കി യാദവ് ഗയ ജില്ലാ കോടതിയില്‍ കീഴടങ്ങി. വിദ്യാര്‍ത്ഥിയായ ആദിത്യ സഞ്ചദേവിനെയാണ് റോക്കി വെടിവച്ചുകൊന്നത്.
ബീഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യു നേതാവ് മനോരമാദേവിയുടെ മകനാണ് റോക്കി. വെള്ളിയാഴ്ച പാട്ന ഹൈക്കോടതി നല്കിയ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് കീഴടങ്ങാന്‍ റോക്കി നിര്‍ബന്ധിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: