ചരിത്ര സ്മാരകങ്ങളില്‍ ദീപം തെളിയിച്ച് യുവമോര്‍ച്ചയുടെ ദീപാവലി ആഘോഷം

Saturday 29 October 2016 7:54 pm IST

കല്‍പ്പറ്റ : ജില്ലയിലെ ധീര ദേശാഭിമാനികളുടെ സ്മാരകങ്ങളില്‍ ദീപം തെളിയിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇത്തവണ ദീപാവലി ആഘോഷിച്ചത്. പഴശ്ശി രാജാവിന്റെ സ്മാരക ഭൂമിയായ പുല്‍പ്പള്ളി മാവിലാംതോടിലും തലക്കര ചന്തുവിന്റെ സ്മാരക ഭൂമിയായ പനമരത്തെ കോളിമര ചുവട്ടിലും എടച്ചന കുങ്കന്റെ സ്മാരകമായ പുളിഞ്ഞാലിലും പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു. ധീരദേശാഭിമാനികള്‍ക്ക് സ്മാരകം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി യുവമോര്‍ച്ച സമരത്തിലായിരുന്നു. ദീപാവലി നാളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തെളിയിച്ചത് ചരിത്ര പുരുഷന്‍മാരോടുള്ള ആദരവിന്റെ ദീപവും അതിലുപരി അധികൃതരോടുള്ള പ്രതിഷേധത്തിന്റെ അഗ്‌നിയുമാണെന്ന് നേതാക്കള്‍ പറഞ്ഞു. പനമരം തലക്കര ചന്തു സ്മാരകത്തില്‍ നടന്ന പരിപാടിക്ക് ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം.സി, ധനില്‍കുമാര്‍, ഉദിഷ എ.പി, അജില്‍ കുമാര്‍ ,മനോജ് എ.എ, എന്‍.കെ രാജീവന്‍, ശ്രീലത ബാബു, ശാന്തകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുളിഞാലില്‍ നടന്ന പരിപാടി ജില്ല ജന:സെക്രട്ടറി ജിതിന്‍ ഭാനു ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി മാവിലാം തോടില്‍ നടന്ന പരിപാടിക്ക് ജില്ലഉപാധ്യക്ഷന്‍ അരുണ്‍ കെ, ബിനു പുല്‍പ്പള്ളി, അമല്‍ പി.ഡി, രജ്ഞിത്ത് ഇടമല ,അമല്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.