വണ്ടിപ്പെരിയാര്‍: അരണക്കല്‍ എസ്റ്റേറ്റ് ക്വാട്ടേഴ്സില്‍ ചാരായം വാറ്റിയ ആള് പിടിയില്‍. വിജയന് ബാബു (59) നെയാണ് ആറ് ലിറ്റര്‍ ചാരായവുമായി വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അറസ്ററ് ചെയ്തത്.
ഇയാളില്‍ നിന്നും നാല് ലിറ്റര്‍ വാറ്റ് ചാരായവും, ചാരായം വാറ്റുവാനായി കരുതിയിരുന്ന വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എസ്റ്റേറ്റ് ക്വാട്ടേഴ്സില്‍ വച്ച് ചാരായം വാറ്റുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍, അരവിന്ദാക്ഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: