കൊച്ചി: കേരള കായികവേദിയുടെ ജീജാഭായി പുരസ്കാര സമര്‍പ്പണം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. സ്പോര്‍ട്സിലും ഗെയിംസിലും പ്രതിഭകളെ സമ്മാനിച്ച മേരി ജോര്‍ജിന് ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പുരസ്കാരം സമ്മാനിച്ച് മുഖ്യപ്രഭാഷണം നടത്തും. പി. രവിയച്ചന് അധ്യക്ഷത വഹിക്കും.
21-ാം വയസില്‍ അര്‍ജ്ജുന പുരസ്കാരം നേടിയ യശ്ശഃശരീരനായ ജിമ്മി ജോര്‍ജ്, ദ്രോണാചാര്യ നേടിയ ബോബി ജോര്‍ജ് എന്നിവരുടെ അമ്മയാണ് മേരി ജോര്‍ജ്. അഞ്ജു ബോബി ജോര്‍ജ് മരുമകളും. മേഴ്സിക്കുട്ടന്‍, എം. ഡി. വത്സമ്മ, ടോം ജോസഫ്, ഡി. ചന്ദ്രലാല്‍, കിഷോര്‍, ജോര്‍ജ് തോമസ്, മൊയ്തീന്, ആര്. രാജീവ്, അഞ്ജു ബോബി ജോര്‍ജ്, ബോബി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കേരള കായികവേദി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. എം. രാജേന്ദ്രന്, സെക്രട്ടറി പി.ജി. സജീവ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: