ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും സൈനികര്‍ക്കൊപ്പം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വിഭാഗത്തിനൊപ്പം ഉത്തരാഖണ്ഡില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാന ഗ്രാമത്തില്‍ ഇന്നാണ് മോദിയുടെ ആഘോഷം.
കഴിഞ്ഞ വര്‍ഷം പഞ്ചാബ് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പവും, അതിന് മുന്‍പ് സിയാച്ചിനിലെ സൈനികര്‍ക്കൊപ്പവുമായിരുന്നു ആഘോഷം. സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള മാനയിലെ പരിപാടിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംബന്ധിക്കും. ഇതിനടുത്തുള്ള ബദരീനാഥ് ക്ഷേത്രം മോദി സന്ദര്‍ശിക്കും. സൈനികര്‍ക്ക് ദീപാവലി സന്ദേശമയക്കാന്‍ നേരത്തെ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
ട്വിറ്റര്‍, ഫേസ്ബുക്ക്, മൈ ഗവ് ആപ് എന്നിവയിലൂടെ പത്ത് ലക്ഷത്തിലേറെ സന്ദേശങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സല്മാന് ഖാന്, ആമിര്‍ ഖാന്, വിരാട് കോഹ്ലി, സാക്ഷി മാലിക്, ഹര്ഭജന് സിങ് തുടങ്ങിയ സിനിമാ, കായിക താരങ്ങളും സന്ദേശമയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: