അമ്പലപ്പുഴ: നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അമ്പലപ്പുഴയില്‍ സ്വീകരണം. ശബരിമല മേല്‍ശാന്തി റ്റി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിക്കും, മാളികപ്പുറം മേല്‍ശാന്തി എം.ഇ. മനു നമ്പൂതിരിക്കും അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിനാണ് സ്വീകരണം നല്‍കുന്നത്. രാവിലെ 10 ന്് നാടകശാലയില്‍ നടക്കുന്ന ചടങ്ങില്‍ സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായര്‍ മേല്‍ശാന്തിമാരെ പൊന്നാടയണിയിച്ച് ആദരിക്കും.
ഭക്തസംഘം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. പടിഞ്ഞാറെ നടയിലെ ഗോപുരത്തിനു സമീപത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേല്‍ശാന്തിമാരെ ക്ഷേത്രത്തിലേക്കാനയിക്കും. വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും മേല്‍ശാന്തിമാരെ ആദരിക്കാന്‍ അവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: