മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ ചാരായം വിറ്റതിന് പിടിയില്‍

Saturday 29 October 2016 9:54 pm IST

ചേര്‍ത്തല: തീരമേഖലയിലെത്തുന്ന വിദേശികള്‍ക്ക് വ്യാജ ചാരായം വാറ്റി വില്‍പ്പന നടത്തിയ വൃദ്ധനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ രാജു (60) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 50 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും,ഗ്യാസ്‌സിലണ്ടറും കണ്ടെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരൂുന്നു റെയ്ഡ്. സമീപത്തുള്ള റിസോര്‍ട്ടില്‍ എത്തുന്ന വിദേശികള്‍ക്ക് നല്‍കുന്നതിനായാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. തീരമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദ്യവിരുദ്ധ സമിതിയുടെ പ്രധാന പ്രവര്‍ത്തകനാണ് ഇയാളെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലാല്‍കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.