ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തി

Saturday 29 October 2016 9:55 pm IST

രാമപുരം: എട്ട് മാസങ്ങള്‍ക്ക് മുന്‍പ് പിഴക് കുരിശുപള്ളി കവലയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇതുവരെ തെളിഞ്ഞിട്ടില്ല. ഒരുകോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ജോസ് കെ. മാണി എം.പി. യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച് നിര്‍മ്മിച്ചതാണ് ലൈറ്റ്. കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പ് മത്സരം മൂലമാണ് ലൈറ്റ് തെളിയിക്കാന്‍ പഞ്ചായത്ത് ഇതുവരെ അനുവാദം നല്‍കാത്തതെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷിലു കൊടൂര്‍ പറഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും, നാട്ടുകാര്‍ക്കും പ്രയോജന പ്രദമാകുന്ന ലൈറ്റ് രാഷ്ട്രീയ കിട മത്സരം മൂലം ഉപയോഗ ശൂന്യമായി നില്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ ശക്തമായ അമര്‍ഷത്തിലാണ്. ലൈറ്റ് ഉടന്‍ തെളിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് പൗരസമിതി നേതാവ് ജിനോ തോമസ് കളപ്പുരയ്ക്കല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.