ഒരു റോക്കറ്റില്‍ 83 ഉപഗ്രഹം, ചരിത്രം കുറിക്കാന്‍ ഐസ്ആര്‍ഒ

Saturday 29 October 2016 10:03 pm IST

ബെംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തില്‍ പുതുചരിത്രം രചിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. 83 ഉപഗ്രഹങ്ങളെ ഒരൊറ്റ റോക്കറ്റില്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള പദ്ധതി തയ്യാറായതായി ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ അറിയിച്ചു. അടുത്തവര്‍ഷം ആദ്യം നടക്കുന്ന വിക്ഷേപണത്തില്‍ 81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഭാരത ഉപഗ്രഹങ്ങളും ഒന്നിച്ച് ഭ്രമണപഥത്തില്‍ എത്തിക്കും. ഐഎസ്ആര്‍ഒയുടെ സോളാര്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ എക്‌സ്എല്‍ ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുകയെന്നും നാനോ ഉപഗ്രഹങ്ങളാണ് കൂടുതലായും ഉള്‍പ്പെടുത്തുകയെന്നും ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ സിഎംഡി രാകേഷ് ശശിഭൂഷണ്‍ അറിയിച്ചു. 2014 ജൂണ്‍ 22 ന് 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് റഷ്യ ചരിത്രം കുറിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.