വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത കണ്ടക്ടര്‍ പിടിയില്‍

Saturday 29 October 2016 10:08 pm IST

ചേര്‍ത്തല: ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് തറേപ്പറമ്പില്‍ സതീഷ് (29)ആണ് അര്‍ത്തുങ്കല്‍ പോലീസ് പിടികൂടിയത്. തീരദേശ പാതയില്‍ ചേര്‍ത്തലആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് സതീഷ്. ബസില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികളെ പതിവായി ശല്യപ്പെടുത്തുന്നതായി അര്‍ത്തുങ്കല്‍ ഫിഷറീസ് സ്‌കൂളിലെ പ്രഥമ അധ്യാപിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്‌ഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.