ചെറിയനാട്: ഡിസംബര്‍ 10, 11 തീയതികളില്‍ ചെറിയനാട് ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ ആലപ്പുഴ ജില്ലാ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
വിദ്യാനികേതന്‍ ദക്ഷിണ ക്ഷേത്രീയ കാര്യദര്‍ശി എ.സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. ജ്യോതി ഗോപിനാഥ്, ജില്ലാ സെക്രട്ടറി മധുസൂദനന്‍പിള്ള, ജില്ലാ സംയോജകന്‍ കെ.എസ്. സന്തോഷ്കുമാര്‍, ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് എം.എന്‍. ശശിധരന്, സേവാസംഘം പ്രസിഡന്റ് രാജന് കല്ലടാല്‍, ക്ഷേമസമിതി വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍നായര്‍, വാര്‍ഡ് മെമ്പര്‍ ജയലക്ഷ്മി, എന്‍. രവീന്ദ്രന്‍പിള്ള, കുട്ടികൃഷ്ണന്‍നായര്‍, ജയകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി: പി.ഡി. കേശവന്‍നമ്പൂതിരി (മുഖ്യരക്ഷാധികാരി), എം.എന്‍. ശശിധരന് (രക്ഷാധികാരി), രാമചന്ദ്രക്കുറുപ്പ് (ചെയര്മാന്),അഡ്വ. ദിലീപ് ചെറിയനാട് (വൈസ് ചെയര്മാന്), എന്‍. രവീന്ദ്രന്‍പിള്ള (ജനറല്‍ കണ്‍വീനര്‍), പി.കെ. വിജയന്, രാധാകൃഷ്ണന് നായര്‍ (കണ്‍വീനര്‍), രാജന് കല്ലടാല്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: