ന്യൂയോര്‍ക്ക്: ചെലവു ചുരുക്കലിന്റെ ഭാഗമായി ട്വിറ്റര്‍ ജോലിക്കാരെ പിരിച്ചുവിടുന്നു. ഈ വര്‍ഷം കമ്പനിക്ക് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം. ട്വിറ്ററിന്റെ വീഡിയോ ഷെയറിങ് ആപ്പായ ‘വൈന്‍’
സേവനം അവസാനിപ്പിക്കുന്നതും ലോകത്തെ മൊത്തം ജീവനക്കാരുടെ എണ്ണം 9 ശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ട്വിറ്ററിന്റെ ഭാഗമല്ലെങ്കിലും വൈന്‍ വെബ്സൈറ്റ് കുറച്ചു നാളത്തേക്കു കൂടി നിലനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി നേരിടാനായി പുതിയ സിഇഒ ആയി ജാക്ക് ഡോഴ്സിയെ നിയമിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനവുമായി ട്വിറ്റര്‍ എത്തിയത്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടര്‍ന്നാണ് കമ്പനിക്ക് കാര്യമായ ലാഭം ഉണ്ടാകാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: