ആലക്കോട്: മലയോരമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലൗജിഹാദികള്‍ പിടിമുറുക്കുന്നു. ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വളരെ തന്ത്രപൂര്‍വ്വമാണ് ഇവരുടെ പ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞദിവസം ആലക്കോട്ടെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് നേരെ കയ്യേറ്റശ്രമം നടക്കുകയുണ്ടായി. പെണ്‍കുട്ടിയെ അക്രമിച്ച ആലക്കോട് പരപ്പ സ്വദേശിയായ മുഹമ്മദ് സിറാജിനെ(23) പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു. നവമാധ്യമങ്ങളിലൂടെ ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കുന്ന ഒരു വന്‍ റാക്കറ്റുതന്നെ ഇപ്പോള്‍ മലയോരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷിതാക്കളും ജനങ്ങളും ഇക്കാര്യത്തില്‍ ബോധവാന്മാരാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: