ആലക്കോട്: ഉദയഗിരി ശാന്തിപുരം ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി മൂന്നാംതോട്ടിലെ കണ്ണന് കുന്നേല്‍ മുരളിയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ആലക്കോട് എസ്ഐ ടി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അരിവിളഞ്ഞ പൊയില്‍ കട്ടപ്പള്ളിയിലെ സ്ഥലത്ത് കഴിഞ്ഞദിവസമാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചില കേന്ദ്രങ്ങളില്‍ നിന്നുളള മാനസിക പീഡനമാണ് മുരളിയുടെ മരണത്തിന് കാരണമെന്ന ആരോപണത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: