പഴയങ്ങാടി: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ വ്യാപാരി അറസ്റ്റിലായി. വെങ്ങര സ്വദേശി വി.ജയേഷിന്റെ പരാതിയില്‍ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡണ്ട് റഷീദ് പട്ടുവത്തെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സെബ്തംബര്‍ 1 നായിരുന്നു കേസിനാസ്പദമായ സംഭവം. ജയേഷ് പഴയങ്ങാടിയിലെ വിവിധ കടകളില്‍ പരിശോധന നടത്തുന്നതിനിടയില്‍ റഷീദ് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: