കണ്ണൂര്‍: ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും മറ്റും വിപുലമായ പരിപാടികള്‍ നടന്നു. ഭക്തജനങ്ങള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഷോഷിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ഗുജറാത്തി സമൂഹം വിപുലമായ പരിപാടികളോടെ ദീപാവലി ആഘോഷിച്ചു. തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ദിനമാണ് ദീപാവലി. അസുരനായ നരകാസുരനെ വധിച്ച സന്തോഷദിനമാണിതെന്നും വിശ്വസിക്കുന്നു. ബേക്കറികളില്‍ മധുരപലഹാര വില്‍പ്പന തകൃതിയായി നടന്നു. എന്നാല്‍ പടക്കക്കടകളില്‍ വില്‍പ്പന കുറവായിരുന്നു. സ്വര്‍ണ്ണക്കടകളില്‍ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: