കോട്ടയം: ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ ചരല്‍ക്കുന്നില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി തോമസ് അറിയിച്ചു.
ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട് ചെയര്‍മാനും അഹമ്മദ് തോട്ടത്തില്‍ വൈസ്ചെയര്‍മാനും പി.ജെ ബാബു ജനറല്‍ കണ്‍വീനറും ജോസ് മാവേലി ട്രഷററുമായി 161 അംഗ സംഘാടക കമ്മിറ്റിയെ സെക്രട്ടേറിയറ്റ് യോഗം തെരഞ്ഞെടുത്തു.
പത്രസമ്മേളനത്തില്‍ പാര്‍ട്ടി വൈസ് ചെയര്മാന് അഹമ്മദ് തോട്ടത്തില്‍, എന്‍ഡിഎ സംസ്ഥാന കോ കണ്‍വീനര്‍ രാജന് കണ്ണാട്ട്, പി.ജെ ബാബു, സ്റ്റീഫന്‍ ചാഴിക്കാടന്, ജോസ് പന്തപ്പള്ളി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: