ആലുവ: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ടിക്കറ്റ് കണ്സെഷന് നിഷേധിക്കുകയും ബസ്സില്‍ നിന്നും ഇറക്കിവിടുകയും ചെയ്ത കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. ആലുവ വരാപ്പുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അല്‍ അമീന് ബസ്സിലെ കണ്ടക്ടര്‍ കൂനമ്മാവ് സ്വദേശി കൃഷ്ണകുമാറിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് ജോയിന്റ് ആര്.ടി.ഒ ജോജി ജോസ് സസ്പെന്‍ഡ് ചെയ്തത്.
സര്‍ക്കാര്‍ അംഗീകൃത ടിക്കറ്റ് നിരക്ക് ഇളവുനല്‍കാതെ വിദ്യാര്‍ത്ഥികളെ ബസ്സില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: