കൊച്ചി: രാഷ്ട്രധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എളമക്കര മാധവനിവാസില്‍ ദീപാവലി കുടുംബസംഗമവും സാംസ്ക്കാരിക സദസും നടന്നു. പ്രശസ്ത ഓണ്കോളജിസ്റ്റ് ഡോ.കെ.ചിത്രതാര സാംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്തു. നമുക്കുറങ്ങാന്‍ ഉറങ്ങാതെ കാവലിരിക്കുന്ന ധീര ജവാന്മാരെ ഓര്‍ക്കണം എന്നു പറഞ്ഞാണ് ചിത്രതാര സംസാരം തുടങ്ങിയത്. മനസ് കൂടുതലായി പ്രാര്‍ത്ഥനയിലേക്കു കൊണ്ടുപോകണമെന്ന് അവര്‍ പറഞ്ഞു. തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി എം.സതീശന് ദീപാവലി സന്ദേശം നല്കി. രാഷ്ട്രധര്‍മ പരിഷത്ത് സെക്രട്ടറി പി.കുട്ടികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.സി.കൃഷ്ണ സ്വാഗതവും സംസ്ഥാന കാര്യാലയ പ്രമുഖ് എം.കെ.സുഭാഷ് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: