തൃശൂർ: ദേശീയ പാതയിൽ ചാലക്കുടിക്ക് സമീപം പോട്ടയിൽ ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവർ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. അപകടത്തിൽ 25 യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ രണ്ടരക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ ടൂറിസ്റ്റ് ബസ് ഒാടിക്കൊണ്ടിരുന്ന ബസ് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: