തൃശൂർ: പെരുമ്പാവൂരിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ചു. പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. കാലടി മാണിക്യ മംഗലം സ്വദേശി ഷക്കീലും തൃശൂർ ആലപ്പാട് സ്വദേശി ശ്യാം ഷോജിയുമാണ് മരിച്ചത്.
പെരുമ്പാവൂർ ഭാഗത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: