ന്യൂദല്‍ഹി: ദീപാവലി രാജ്യം കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കീ ബാത്തില്‍ സൈനികരുടെ ധീരതയെ വാഴ്ത്തിയ മോദി, തന്റെ നിര്‍ദ്ദേശമനുസരിച്ച് സൈനികര്‍ക്ക് ദീപാവലി സന്ദേശമയച്ചതിന് ജനങ്ങളോടും നന്ദി പറഞ്ഞു.
ഏതാനും മാസങ്ങളായി നമ്മുടെ ശാന്തിക്കും സമാധാനത്തിനും സൈനികര്‍ സര്‍വ്വസ്വവും അര്‍പ്പിക്കുന്നു. അതിനാല്‍ ഈ ദീപാവലി സുരക്ഷാസൈനികരുടെ പേരില്‍ സമര്‍പ്പിക്കപ്പെടണം. മോദി വ്യക്തമാക്കി.
രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ സൈനികര്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നു. മരുഭൂമിയിലും കൊടുമുടിയിലും ജോലി ചെയ്യുന്നു. വ്യവസായശാലകളെയും വിമാനത്താവളങ്ങളെയും സംരക്ഷിക്കുന്നു. പ്രകൃതി ദുരന്തങ്ങളിലും നിയമവ്യവസ്ഥ തകരുമ്പോഴും വഴി തെറ്റിയ യുവാക്കളെ തിരികെ കൊണ്ടുവരാനും സൈനികര്‍ ദേശീയവികാരത്തോടെ ജോലി ചെയ്യുന്നു.
സൈനികരോട് സ്നേഹമില്ലാത്ത ഒരാളും രാജ്യത്തില്ലെന്ന് ദീപാവലി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. സന്ദേശങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസമേകി. കഥയും കവിതയും കാര്‍ട്ടൂണുകളായും ആശംസകള്‍ പ്രവഹിച്ചു. മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: