റോം: ഇറ്റലിയിൽ വീണ്ടും ഭൂചലനം. ഞായറാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പം റിക്റ്റർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മധ്യ ഇറ്റലിയിൽ ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 7.40നാണ് ശക്തമായ ഭൂചലനമുണ്ടായത്.
പെറുഗിയ നഗരത്തിന് 68 കിലോമീറ്റർ അകലെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 108 കിലോമീറ്റർ ഉള്ളിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ എത്രയെന്നത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ആദ്യം 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നായിരുന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചതെങ്കിലും പിന്നീടത് 6.6 എന്ന് തിരുത്തുകയായിരുന്നു. രണ്ട് മാസം മുൻപ് 300ൽ അധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനം ഇറ്റലിയിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: