ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയും ദീപാവലി ആഘോഷിച്ചു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങള്‍ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ദീപങ്ങളാല്‍ അലങ്കരിച്ചു. ആസ്ഥാനമന്ദിരത്തില്‍ ഹാപ്പി ദീപാവലിയെന്ന് ദീപങ്ങള്‍ ഉപയോഗിച്ച് എഴുതിയിരുന്നു. ആവശ്യമെങ്കില്‍ ദീപാവലി ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഭാരതത്തിന്റെ യുഎന്‍ പ്രതിനിധി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: