സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു

Sunday 30 October 2016 5:21 pm IST

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഭാരത-ചൈന അതിർത്തിയിലുള്ള ഇന്തോ ടിബറ്റൻ ബോർഡർ പോലീസിനൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ് സുവാഹുമുണ്ടായിരുന്നു. സൈനികര്‍ക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരുമായി സംസാരിക്കുകയും ചെയ്തു. സൈനികരുടെ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞത് തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജനറല്‍ റീസേര്‍വ് എഞ്ചിനീയറിംഗ് ഫോഴ്‌സിലെ സേനാംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു. 2014 ല്‍ സിയാച്ചിനില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. പിന്നീട് പഞ്ചാബിലും സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.