ഈ പാമ്പൊക്കെ എനിക്ക് വെറും കളിപ്പാട്ടം !

Sunday 30 October 2016 6:47 pm IST

കൊച്ചു പ്രായത്തില്‍ ഭയം എന്താണെന്ന് അറിയാന്‍ കഴിയില്ലെന്നത് വസ്തുതയാണെന്ന് ഈ ദൃശ്യങ്ങള്‍ നമ്മേ ബോധ്യപ്പെടുത്തുന്നു. ചൈനയിലെ ഗാങ്‌ഡോങ് പ്രവിശ്യയിലുള്ള രണ്ട് വയസുകാരനാണ് ദൃശ്യങ്ങളിലെ താരം. കളിക്കോപുമായി കളിക്കേണ്ട പ്രായത്തില്‍ ഇവന്‍ പാമ്പിനെ വച്ചാണ് കളിക്കുന്നതെന്ന് പറഞ്ഞാല്‍ ആരായാലും ഒന്നു അത്ഭുതപ്പെടും! നമ്മളാരെങ്കിലുമാണെങ്കില്‍ പാമ്പിനെ കണ്ടപാടെ ഒരു മൈല്‍ അകലെയെങ്കിലും ഓടി നിന്നാനെയെന്നതും നിരസിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ചൈനയിലെ ഈ കൊച്ചു മിടുക്കന്‍ പാമ്പിനെ എടുത്ത് അമ്മാനമാടുന്നത് അമ്മയുടെ മുന്നിലാണെന്നതും നമ്മേ ആശ്ചര്യപ്പെടുത്തുന്നു! രക്ഷപ്പെടാന്‍ നോക്കുന്ന പാമ്പിനെ അതിന്റെ വാലേലും തലയിലുമെല്ലാം പിടിച്ച് വലിച്ച് രസിക്കുകയാണ് കുട്ടി. ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സും വേഷം ധരിച്ച കുട്ടി തന്റെ ശരീരത്തോട് ചേര്‍ത്ത് പാമ്പിനെ പിടിക്കുന്നതും നമ്മളില്‍ വല്ലായ്മ ഉണര്‍ത്തുന്നു. എന്തായാലും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി കഴിഞ്ഞു. തങ്ങളില്‍ ഈ ദൃശ്യങ്ങള്‍ ഭയം ഉണര്‍ത്തുന്നതിനോടൊപ്പം വിസ്മയം ഉളവാക്കുന്നുണ്ടെന്നും വീഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു. https://youtu.be/aOmd0cW-rMM

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.