ശ്രീനഗര്‍: കശ്മീരിലെ കുപ്വാരയില് ഭീകരരുടെ സാന്നിദ്ധ്യുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നു.
പ്രദേശത്ത് വെടിവയ്പ്പിന്റെയും മറ്റും ശബ്ദങ്ങള്‍ കേട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇത് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കശ്മീരിലെ മച്ചില്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് അവസാനമായി ഭീകര വിരുദ്ധ നീക്കങ്ങളുണ്ടായത്. സൈന്യത്തിന്റെ ഈ നീക്കത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: