ചേര്‍ത്തല: സ്കൂള്‍ പരിസരത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1200 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നം എക്സൈസ് സംഘം പിടിച്ചെടുത്തു. കടയുടമയെ അറസ്റ്റ് ചെയ്തു. വയലാര്‍ ഉഴുവ ആറുകണ്ടത്തില്‍ മനോജിനെയാണ് അറസ്റ്റ് ചെയ്തത്. പട്ടണക്കാട് സ്കൂളിന് സമീപമുള്ള ഇയാളുടെ കടയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ ഇ.എം.ജസ്റ്റിന്, പ്രിവന്റീവ് ഓഫീസര്‍മാരായ അനിമോന് ആന്റണി, പി.എം.സുമേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: