മാരാരിക്കുളം: മാരാരിക്കുളം റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ് സര്‍വീസുകള്‍ നിലയ്ക്കുന്നതു യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ 7.30നുള്ള എറണാകുളം പാസഞ്ചറില്‍ പോകേണ്ട യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്ന മൂന്നു സര്‍വീസുകള്‍ നിലച്ചിട്ടു നാളുകളായി.
മുഹമ്മ, മണ്ണഞ്ചേരി മേഖലയില്‍ നിന്നുള്ള ഒട്ടേറെ യാത്രക്കാര്‍ക്കു പ്രയോജനം ചെയ്തിരുന്ന സര്‍വീസാണ് ആദ്യം നിലച്ചത്. അടുത്ത ദിവസങ്ങളില്‍ ആലപ്പുഴ, ചേര്‍ത്തല മേഖലകളില്‍ നിന്ന് ഉണ്ടായിരുന്ന സര്‍വീസുകളും നിലച്ചു . ഇപ്പോള്‍ കളിത്തട്ട് ജംക്ഷനില്‍ ഇറങ്ങി രണ്ടു കിലോമീറ്ററോളം നടന്നാണു യാത്രക്കാര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുന്നത്.
ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ ആശ്രയിക്കുന്ന ട്രെയിനാണു രാവിലെ ആറുമണിക്ക് എത്തുന്ന ഇന്റര്‍സിറ്റി എക്സപ്രസ്. സമയത്ത് എത്തിച്ചേരുന്നതിനായി ഓട്ടോറിക്ഷകളെയാണ് ഇപ്പോള്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. മുഹമ്മ, ചേര്‍ത്തല മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ സര്‍വീസുകള്‍ തുടങ്ങണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: