പി എസ് സി കൂടിക്കാഴ്ച

Sunday 30 October 2016 8:52 pm IST

കാസര്‍കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിലേക്ക് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരായവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും ഈഴവ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉപ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും മുസ്ലീം ഉപ പട്ടികയില്‍ രജിസ്റ്റര്‍ നമ്പര്‍ ബി 107235 വരെയുളളവര്‍ക്കായുളള കൂടിക്കാഴ്ച നവംബര്‍ രണ്ട് മുതല്‍ നാല് വരെ കാസര്‍കേ#ാട് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. 31 നകം മെമ്മോ ലഭിക്കാത്തവര്‍ കാസര്‍കോട് ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. കാസര്‍കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികമാറ്റം വഴിയുളള നിയമനം തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ നാലിന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. നവംബര്‍ രണ്ടിനകം മെമ്മോ ലഭിക്കാത്തവര്‍ കാസര്‍കോട് ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.