ആലപ്പുഴ: റേഷന്‍ സമ്പ്രദായം അട്ടിമറിച്ച് സാധാരണക്കാരന്റെ അടുക്കള അടപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രണ്ടിന് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ബിജെപി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വനിദേവ്, വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്, ട്രഷറര്‍ കെ.ജി. കര്‍ത്താ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: