തെരുവുനായ്ക്കളുടെ കടിയേറ്റ് കടയുടമ ആശുപത്രിയില്‍

Sunday 30 October 2016 9:07 pm IST

ചാരുംമൂട്: വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിനു കിഴക്കുവശം വ്യാപാരസ്ഥാപനം നടത്തുന്ന നൂറനാട് ഇടക്കുന്നം നെല്ലിവിളയില്‍ വിഷ്ണുഭവനത്തില്‍ രാധാകൃഷ്ണന് കഴിഞ്ഞദിവസം തെരുവുനായുടെ കടിയേറ്റു. രാവിലെ കടതുറക്കുവാന്‍ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. വെട്ടിക്കോട്ട് ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി കാണുന്നെങ്കിലും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. തുരുത്തി ജംഗ്ഷന്‍ മുതല്‍ സേവനം ജംഗ്ഷന്‍ഭാഗം വരെയുള്ള കെപി റോഡിന്റെ ഇരുവശങ്ങളിലും രാത്രികാലങ്ങളില്‍ വന്‍തോതില്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് പതിവുകാഴ്ചയാണ്.
ഇതു ഭക്ഷിക്കുവാന്‍ എത്തുന്ന തെരുവുനായകള്‍ റോഡിനു കുറുകെ ചാടുന്നതു മൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു നിത്യസംഭവമായി മാറിയിരിക്കുകയാണിവിടങ്ങളില്‍. ഇതുവഴി പോകുന്ന വലിയവാഹനങ്ങള്‍ ഇടിച്ച് ചത്തുവീഴുന്ന നായ്ക്കളുടെ എണ്ണവും കുറവല്ല.

നായകുറുകെചാടി; സ്‌കൂട്ടറില്‍ യാത്രചെയ്ത കുടുംബത്തിന് പരിക്ക്

നായ കുറുകെചാടി അപകടത്തില്‍പെട്ട തലവടി മണപ്പുറത്ത് ബേബിയും കുടുംബാഗങ്ങളും

എടത്വാ: നായകുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ യാത്രചെയ്ത കുടുംബത്തിന് പരിക്ക്. തലവടി മണപ്പുറത്ത് ബേബി, ഭാര്യ റോസമ്മ, മക്കള്‍ റോഷന്‍, രോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ഉമ്മര്‍മുക്കിന് സമീപം വെച്ചാണ് നായ കുറുകെ ചാടിയത്. നീയന്ത്രണം വിട്ട ആക്ടീവ സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ബേബിയുടെ ഇടത് കൈക്കും, കാലിനും, ഭാര്യ റോസമ്മയുടെ ഇടത് തോളെല്ലിനും, റോഷന്റെ മുഖത്തിനും നെഞ്ചിനും, രോഹന്റെ കണ്ണിനും പരിക്കേറ്റു. കുടുംബത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.