പാറശ്ശാല: ബിജെപി നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ പ്രവര്‍ത്തക പരിശീലന ശിബിരത്തിനു പാറശ്ശാലയില്‍ തുടക്കമായി. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്ക്കൂളില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി പതാക ഉയര്‍ത്തി. സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ശിബിരം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരുന്നുറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, മുക്കോലമൂട് ബിജു, പാങ്ങപ്പാറ രാജീവ്, അതിയന്നൂര്‍ ശ്രീകുമാര്‍, എന്‍.പി. ഹരി, ആശ്രമം പ്രശാന്ത്, അഡ്വ. പൂഴികുന്ന് ശ്രീകുമാര്‍, നടരാജന്, ഋഷികേഷന്‍, ശ്രീകുമാര്‍, സുരേന്ദ്രന്, ഷിബുരാജ് കൃഷ്ണാ, മഞ്ചത്തല സുരേഷ്, കാന്തള്ളൂര്‍ സജി, ശ്രീകുമാരിയമ്മ, ഷൗക്കത്ത് അലി, രാമേശ്വരം ഹരി, അഡ്വ. രഞ്ചിത്ത്ചന്ദ്രന്‍, ശ്രീലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രാജ്യത്തെ 11,000 മണ്ഡലങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ 15 ലക്ഷത്തോളം പ്രവര്‍ത്തകരാണു പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: