നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പുതിയ ബിഷപ്സ് ഹൗസ് നാളെ ആശീര്‍വദിക്കും. നിലവിലെ ബിഷപ് ഹൗസിന് തൊട്ടുമുന്നിലായാണ് പുതിയ ബിഷപ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. രൂപതാ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ബിഷപ് ഹൗസിന്റെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കും. രാവിലെ 10 ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യ ബലിമധ്യേയാണ് ആശീര്‍വാദ കര്‍മ്മം. ദിവ്യബലിയില്‍ കൊല്ലം രൂപതാ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യ സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം വരാപ്പുഴ അതിരൂപതാ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: