ഏഴാച്ചേരി: ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി നിയുക്ത മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി നാളെ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തും. മാളികപ്പുറം മേല്‍ശാന്തിയായി വൃശ്ചികം 1ന് ചുമതല ഏല്ക്കും മുമ്പുള്ള വഴിപാടിനായാണ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതെന്ന് മനു നമ്പൂതിരി പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ ദീപാരാധന തൊഴുത് മാളികപ്പുറം മേല്‍ശാന്തി കാണിക്ക അര്‍പ്പിക്കും.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടിനുമായെത്തുന്ന മനു നമ്പൂതിരിക്ക് ക്ഷേത്ര സന്നിധിയില്‍ ഭക്തിനിര്‍ഭരമായ വരവേല്പ്പേകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന് നമ്പൂതിരി മനു നമ്പൂതിരിക്ക് പൂര്‍ണ്ണ കുംഭം സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേരുന്ന സ്വീകരണ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് സി.പി. ചന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തും.
മനു നമ്പൂതിരിക്കും പ്രയാര്‍ ഗോപാലകൃഷ്ണനും കാവിന്‍പുറം ക്ഷേത്രത്തിന്റെ ഉപഹാരം പ്രസിഡന്റ് റ്റി. എന്‍. സുകുമാരന്‍ നായരും കൃഷ്ണകുമാര്‍ കളരിക്കലും ചേര്‍ന്ന് സമര്‍പ്പിക്കും. മനു നമ്പൂതിരി മറുപടി പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: