കോട്ടയം: നിയമസഭ ലോകസഭ തിരഞ്ഞെടുപ്പുകള്‍ക്കായി ജില്ലയില്‍ പുതിയതായി 78 പോളിംഗ് സറ്റേഷനുകള്കൂടി ഇലക്ഷന് കമ്മീഷന് അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ 1411 ബൂത്തുകളാണ് ജില്ലയിലുളളത്. വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ചാണ് 1400 വോട്ടര്‍മാരില്‍ അധികമുളള ബൂത്തുകള്‍ വിഭജിച്ച് പുതിയ ബൂത്തുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പാല 1, കടുത്തുരുത്തി 2, വൈക്കം 6, ഏറ്റുമാനൂര്‍ 7, കോട്ടയം9, പുതുപ്പള്ളി 12, ചങ്ങനാശ്ശേരി 30, കാഞ്ഞിരപ്പള്ളി 4, പൂഞ്ഞാര്‍ 7 എന്നിങ്ങനെയാണ് പുതിയ ബൂത്തുകളുട എണ്ണം. ഈ ബൂത്തുകളില്‍ ബൂത്തുലവല് ഓഫീസര്‍മാരെ നിയമിക്കുന്ന പ്രവര്‍ത്തനങ്ങളും കമ്മീഷന് ആരംഭിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ താമസക്കാരായ സര്‍ക്കാര്‍,പൊതുമേഖല, അങ്കണവാടി,പോസ്റ്റുമാന്,റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിക്കുന്നത്. ഇവര്‍ക്ക് 6000 രൂപ വാര്‍ഷിക വേതനവും ഓണ്‍ലൈന്‍ ഫോമുകള്‍ പരിശോധിക്കുന്നതിന് നാല് രൂപ വീതവും നല്‍കും. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ബൂത്ത്ലെവല്‍ ഓഫീസറായി ജോലി ചെയ്യുവാന്‍ താല്പര്യമുളളവര് അതത് തഹസീല്‍ദാര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: