ചങ്ങനാശേരി: എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാറിന്റെ നിര്യാണത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുശോചിച്ചു. ചങ്ങനാശേരിയുടെ മതമൈത്രിക്കായി ഏറെ താല്പര്യത്തോടെ പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ശശികുമാറിന്റേതെന്നും, ചങ്ങനാശേരി അതിരൂപതയുമായി അദ്ദേഹം ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്നതായും ആര്‍ച്ച് ബിഷപ് അറിയിച്ചു. റോമില്‍ സന്ദര്‍ശത്തിനായി പോയിരിക്കുന്ന ആര്‍ച്ച് ബിഷപ് പത്രക്കുറിപ്പിലാണ് അനുശോചന സന്ദേശം അറിയിച്ചത്. അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ ശശികുമാറിന്റെ വസതിയിലെത്തി അതിരൂപതയ്ക്കു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു.
ഗസ്റ്റ് അധ്യാപക ഒഴിവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: