കൊച്ചി: കടല്‍മാര്‍ഗ്ഗമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗരൂകരാകണമെന്ന് ബിഎംഎസ് ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി എന്‍.എം.സുകുമാരന്‍ പറഞ്ഞു. കേരള പ്രദേശ് മത്സ്യത്തൊഴിലാളിസംഘം (ബിഎംഎസ്) സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് സംഘടനാ സെക്രട്ടറി സി.വി.രാജേഷ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശിവജി സുദര്ശനന്, ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ഭാരതീയ മത്സ്യമസ്ദൂര്മഹാസംഘ് ജനറല്‍ സെക്രട്ടറിയും, ഫെഡറേഷന് പ്രസിഡന്റുമായ എ.ഡി.ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി പി.ജയപ്രകാശ്, ഫെഡറേഷന് സംസ്ഥാന ഖജാന്‍ജി കെ.എസ്.അനില്‍കുമാര്‍, എറണാകുളം ജില്ലാ മത്സ്യത്തൊഴിലാളിസംഘം ജനറല്‍ സെക്രട്ടറി സി.എസ്.സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: