നേപിഡോ: മ്യാന്മര് ദേശീയ ഉപദേഷ്ടാവ് ആങ് സാന്‍ സ്യൂചി നയിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കായുള്ള ജോയിന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ദേശീയതല രാഷ്ട്രീയ ചര്‍ച്ച അടുത്തമാസം നടക്കും.
രണ്ട് ദിവസത്തെ ജോയിന്റ് കമ്മിറ്റി ചര്‍ച്ചയില്‍ ഒന്‍പത് തീരുമാനങ്ങളാണ് ദേശീയതല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ഉണ്ടാക്കിയിരിക്കുന്നതെന്ന് വൈസ് ചെയര്മാന് പറഞ്ഞു. പ്രദേശിക, ദേശീയ പ്രശ്നങ്ങള്‍, വംശീയമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള ദേശീയ ചര്‍ച്ചകളാണ് നടത്തുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുകയാണ് സമാധാനം നിലനിര്‍ത്താനുള്ള ഏക വഴിയെന്നും സ്യൂചി പറഞ്ഞു.
ദേശീയതലത്തിലുള്ള വെടിനിര്‍ത്തലിന് തയ്യാറാകുവാനും സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുവാനും വിവിധ ഗ്രൂപ്പുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വംശീയ പ്രതിനിധികള്‍ ഉള്‍പ്പടെ വിവിധ തലങ്ങളിലുള്ളവര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: