പനജി: ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഗോവയില്‍ പെട്രോള്‍ വില 11 രൂപ കുറച്ചതോടെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്.വാഹനങ്ങളില്‍ നിറയെ പെട്രോള്‍ അടിച്ചതിനാല്‍ ഉച്ചയോടെ പല പമ്പുകളിലും പെട്രോള്‍ തീര്‍ന്നു.ഇതേതുടര്‍ന്ന് പല പമ്പുകളിലേക്കും കൂടുതല്‍ പെട്രോള്‍ എത്തിക്കാന്‍ നടപടിയെടുക്കേണ്ടിയും വന്നു.
മുഖ്യമന്ത്രി മനോഹര്‍ പരികറുടെ നടപടി ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ കിട്ടുന്ന സംസ്ഥാനമെന്ന ഖ്യാതി ഗോവയ്ക്ക് നേടിക്കൊടുത്തിരിക്കുന്നു. ഇപ്പോള്‍ ഗോവയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 54.96 രൂപയാണ്. ഞായറാഴ്ച വില 65 രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: