മുംബൈ: തെക്കൻ മുംബൈയിലെ നാല് നിലക്കെട്ടിടത്തിൽ തീപ്പിടിത്തം. ഞായറാഴ്ച രാത്രി എട്ടോടെയാണ് ഡ്രീംലാന്‍ഡ് തീയേറ്ററിന് സമീപമുള്ള കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. തീപ്പിടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തുടർന്ന് തീ മറ്റ് നിലകളിലേക്കും ആളിപ്പടരുകയായിരുന്നു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പൂര്‍ണമായും കെടുത്താനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: