ക്ഷേത്രരക്ഷാ സംഗമം നടത്തി

Monday 31 October 2016 10:18 am IST

അരീക്കോട്: ക്ഷേത്രസംരക്ഷണ സമിതി ഏറനാട് താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രരക്ഷാ സംഗമം നടത്തി. അരീക്കോട് ശ്രീസാളിഗ്രാമ ക്ഷേത്രത്തില്‍ നടന്ന പരിപാടി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാലേമാട് ശ്രീകൃഷ്ണാശ്രമത്തിലെ ആത്മസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. ഹൈന്ദവ ആചാരങ്ങളെയും സന്യാസി ശ്രേഷ്ഠരെയും നിരന്തരം അപമാനിക്കുന്ന ചില സംഘടനകളുടെ കാപട്യം പൊതുജനമധ്യത്തില്‍ തുറന്ന് കാണിക്കുകയാണ് ക്ഷേത്രസംരക്ഷണ സമിതി ക്ഷേത്രരക്ഷാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ശിവദാസന്‍ അരിക്കോട് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വിപിന്‍ദാസ് തിരുമണിക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പറമ്പന്‍, ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.