പിതൃപുണ്യം നേടി ബലിതര്‍പ്പണം

Monday 31 October 2016 10:44 am IST

കോഴിക്കോട്: തുലാംമാസ വാവ് ദിനമായ ഇന്നലെ ജില്ലയിലെ വിവിധ സ്‌നാനഘട്ടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ബലിതര്‍പ്പണം നടത്തി പിതൃപുണ്യം നേടി. സപ്ത നദികളെ ആവാഹിച്ച് പുണ്യാഹം തീര്‍ത്ത് എള്ളും പൂവും ചന്ദനവും ചേര്‍ത്ത് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം നടത്തി. വരയ്ക്കല്‍ കടപ്പുറത്ത് ഹിന്ദുഐക്യവേദി, വരയ്ക്കല്‍ ക്ഷേത്രം, വരയ്ക്കല്‍ ബലിതര്‍പ്പണ സമിതി, ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവരുടെ ആഭിമുഖ്യത്തിലാണ് ബലിതര്‍പ്പണം നടന്നത്. കോവൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തുലാമാസ വാവ് ബലി തര്‍പ്പണം നടന്നു. നൂറ് കണക്കിന് ആളുകള്‍ ബലി തര്‍പ്പണം നടത്തി. ദര്‍ശനാചര്യ വേണുഗോപാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുലാമാസ വാവുബലിക്കായി ശനിയാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കടലുണ്ടി വാക്കടവ് സ്‌നാനഘട്ടത്തില്‍ എത്തിയിരുന്നു. കടലുണ്ടി വാവുബലി തര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് ഇത്തവണ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സമിതി ചെയര്‍മാന്‍ നമ്പയില്‍ ദാസന്‍ നിലവിളക്ക് തെളിയിച്ചു. ആചാര്യന്‍ ഡോ.ശ്രീനാഥ് നന്മണ്ട മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ്കുമാര്‍ പില്‍പുറത്ത്, ട്രഷറര്‍ അപ്പു, സി. ഗംഗാധരന്‍, ഡോ. സി. രവീന്ദ്രന്‍, പ്രമോദ് പി.കെ., മോഹനന്‍ പില്‍പുറത്ത്, അനീഷ് തറയില്‍, പ്രമോദ് കെ, രതീഷ് വൈരംവളപ്പില്‍, ടി. രവി, എ.പി. ജ്യോതി, ശൈലജ കെ, ആനന്ദവല്ലി പി, സരിത പി, രത്‌ന പി എന്നിവര്‍ നേതൃത്വം നല്‍കി. ചാലിയം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. ആചാര്യന്‍ വരക്കല്‍ ബാബു ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് സി.പി. അയ്യപ്പന്‍, സെക്രട്ടറി നമ്പാല രാജന്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പിന്‍പുറത്ത്, ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് പൂപ്പില്‍ ബാബു, വി. ജയന്‍, പി.സുരേഷ്, കെ.ബാബു,കിഴില്ലത്ത് സുജയന്‍, പിന്‍പുറത്ത് ജയപാലന്‍, പ്രവീണ്‍ ശങ്കരത്ത്, പുഴക്കല്‍ കൃഷ്ണന്‍, ഓണത്തറ മുകുന്ദന്‍, ഓണത്തറ ശ്രീനിവാസന്‍,ഷീജ പനക്കല്‍, ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.