ബിജെപി ഏരിയ പഠനശിബിരം

Monday 31 October 2016 10:47 am IST

കുന്ദമംഗലം: ബിജെപി കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കളരിക്കണ്ടി ഏരിയ പഠനശിബിരം വരട്യാക്ക് അരവിന്ദ വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്നു. ബിജെപി ഉത്തരമേഘല പ്രസിഡന്റ് വി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ ജനക്ഷേമ പദ്ധതികളും ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വി.വി. രാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ചില പദ്ധതികള്‍ പേരു മാറ്റി സംസ്ഥാന സര്‍ക്കാറിന്റേതാക്കി നടത്തുകയാണ്. ഇത് തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ ഏറ്റടുത്ത് ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.പി പ്രകാശ്ബാബു, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ: വി.പി. ശ്രീപത്മനാഭന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഗിരീഷ് തേവള്ളി, ടി. വാസുദേവന്‍, പി.പി. വിമോദ്, കെ.പി. ഗണേശന്‍ ,സി.കെ. ചന്ദ്രന്‍, മനോജ്, സി.കെ. വിനോദ്, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.