തിരുവനന്തപുരം/മൂവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദന കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് വൈകും.
സ്വന്തം കേസില്‍ ഹൈക്കോടതിയിലേക്ക് സത്യവാങ്മൂലം തയ്യാറാക്കാനുണ്ടെന്നും അതു കഴിഞ്ഞേ മറ്റു ജോലികളിലേക്ക് കടക്കാനാകൂവെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തമാക്കി.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ടോം ജോസിന്റെ വീടുകളില്‍ വിജിലന്‍സ് സംഘം കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സ്പെഷ്യല്‍ സെല്‍ എസ്പി: വി.എന്‍. ശശിധരന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: