ഭോപ്പാല്‍: ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ വാഗമൺ സിമി ക്യാമ്പ് കേസിലെ പ്രതിയും ഉൾപ്പെടുന്നു. ഗുഡു എന്ന മെഹബൂബ് ആണ് വാഗമൺ ക്യാമ്പിൽ പ്രവർത്തിച്ച ഭീകരൻ.
സിമി ക്യാമ്പ് കേസിലെ മുപ്പത്തി ഒന്നാമത്തെ പ്രതിയാണ് മെഹബൂബ്. ഇയാള്‍ മരിച്ചതായി മധ്യപ്രദേശ് പോലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: